ചെറുതോണി: കഞ്ഞിക്കുഴി തള്ളക്കാനം അംഗൻവാടിയിൽ സമീകൃത ആഹാരങ്ങളുടെ പ്രദർശനം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡുമെമ്പർ പുഷ്പ ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഷൈനി, ആലീസ്, സിത്താര ജയൻ, ബിന്ദു അഭയൻ, കെ.കെ ഭാരതി, കൃഷ്ണകുമാരി, ബിന്ദു വിജയൻ എന്നിവർ പ്രസംഗിച്ചു.