ചെറുതോണി: ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കട്ടപ്പനയിൽ നടത്തുന്ന സമരപ്രഖ്യാപന കൺവെൻഷന്റെ സംഘാടക സമിതി യോഗം ഇന്ന് രാവിലെ 11ന് കട്ടപ്പന പാർട്ടി ഓഫീസ് ഹാളിൽ കൂടുന്നതാണെന്ന് ജനാധിപത്യ കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിക്കും. പാർട്ടി ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ് ,മുൻ എം.എൽ.എ മാരായ പി.സി ജോസഫ്, മാത്യു സ്റ്റീഫൻ എന്നിവർ പങ്കെടുക്കും.