പീരുമേട് : ദേശീയ തപാൽ വാരാചരണത്തിന്റെ ഭാഗമായി ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പീരുമേട് പോസ്റ്റ് ഓഫീസിൽ പോസ്റ്റൽ സേവിങ്സ് അക്കൗണ്ട് മേള നടന്നു. പോസ്റ്റൽ ഇൻസ്‌പെക്ടർ അരുൺ പി ആന്റണി മേള ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഗിന്നസ് മാട സാമി മുഖ്യ പ്രഭാഷണം നടത്തി. പോസ്റ്റ് മാസ്റ്റർ അനിതാ ടി, ഏ രാമകൃഷ്ണൻ, എസ് വർഗീസ്, ഉഷാ കുമാരി, ബലമുരുഗൻ, എസ് കണ്ണൻ, ഷാകില എന്നിവർ സംസാരിച്ചു.