തൊടുപുഴ: ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് ഫേയ്സ് ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച് തട്ടിപ്പു നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. തൊടുപുഴ പാറക്കടവ് സ്വദേശി ഷാജി (45) യെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ചിത്രം സഹിതം ഷാജി ഫേയ്സ് ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. സഹായം നൽകുന്നതിനായി ഷാജിയുടെ അക്കൗണ്ട് നമ്പരാണ് നൽകിയിരുന്നത്. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിയെ അറസ്റ്റു ചെയ്തത്.
ഷാജിയുടെ അക്കൗണ്ടിലേയ്ക്ക് എത്ര പണം ലഭിച്ചുവെന്നത് സംബന്ധിച്ച് ഇന്നു ബാങ്കു രേഖകൾ പരിശോധിച്ച ശേഷമേ വ്യക്തമാകുവെന്ന് തൊടുപുഴ എസ്.ഐ എം.പി സാഗർ പറഞ്ഞു. മുമ്പ്പണ.മിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷാജി ഇവിടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് പുറത്താക്കിയാളാണെന്ന് പൊലീസ് പറഞ്ഞു. ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.