വെളത്തൂവൽ : കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അടിമാലി ഏരിയാ സമ്മേളനം 13ന്
ആനച്ചാലിൽ നടക്കും. രാവിലെ 9 ന് ആനച്ചാൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ (കെ.വി ഏലിയാസ് നഗർ) നടക്കുന്ന പ്രതിനിധിസമ്മേളനം യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവു് അംഗം പി.എൻ വിജയൻ ഉദ്ഘാടനം ചെയ്യും.എം.എൻ മോഹനൻ, ടി.കെ ഷാജി, ജോർജ് പോൾ, ചാണ്ടി പി അലക്സാണ്ടർ, ഗ്രേസി പൗലോസ് എന്നിവർ പ്രസംഗിക്കും.