തൊടുപുഴ: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നം പട്ടയംകവല വാഴത്തോട്ടത്തിൽ സനുവാണ് (36) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൊടുപുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.