മുട്ടം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.കുടയത്തൂർ ഓണാട്ടിൽ ബഷീർ (38) നാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മലങ്കര മൂന്നാം മൈൽ ജങ്ഷന് സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനെ എതിർദിശയിൽ നിന്നും വന്ന കാർ ഇടിച്ചതിനു ശേഷം വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് ബൈക്കിൽ നിന്നും തെറിച്ച് പോയ ബഷീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.