chicken

ഇടുക്കി: മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പദ്ധതിയായ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള മുട്ടക്കോഴി കുഞ്ഞ് വിതരണത്തിന്റെ ഉദ്ഘാടനം പൈനാവ് ഗവ. യു.പി സ്‌കൂളിൽ നടത്തി. വാഴത്തോപ്പ് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അമ്മിണി ജോസ് അദ്ധ്യക്ഷത വഹിച്ചു. മണിയാറൻകുടി ഗവ. വി.എച്ച്.എസ്.ഇ സ്‌കൂളിലും മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്. മണിയാറൻകുടി സ്‌കൂളിൽ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ആലീസ് ജോസ് നിർവഹിച്ചു. പെനാവ് സ്‌കൂളിലെ അമ്പതു വിദ്യാർത്ഥികൾക്ക് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതവും അവയ്ക്കുള്ള തീറ്റയും നൽകി. വെറ്ററിനറി സർജൻ ഡോ. ജിഷ കെ. ജയിംസ്, സ്‌കൂൾ പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.