ഇടുക്കി: കുടുംബശ്രീ മിഷൻ എസ്.വി.ഇ.പി പദ്ധതിയുടെ കീഴിൽ ആരംഭിക്കുന്ന മാട്രിമോണിയലിലേക്ക് ഡാറ്റ കളക്ഷന് വേണ്ടി ജില്ലയിലെ എല്ലാ പഞ്ചായത്തിൽ നിന്നും കമ്മിഷൻ വ്യവസ്ഥയിൽ ആർ.പി മാരെ ക്ഷണിക്കുന്നു. പ്രായപരിധി 18നും 50 ഇടയിൽ. യോഗ്യത എസ്.എസ്.എൽ.സി അപേക്ഷിക്കുന്നവരോ അവരുടെ കുടുംബാംഗങ്ങളോ കുടുംബശ്രീയിൽ അംഗമായിട്ടുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 17ന് ഇടുക്കി കളക്ട്രേറ്റിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ബയോഡേറ്റയും ഒർജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോൺ: 8281716475.