തൊടുപുഴ: ഇരുപതാമത് ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും ജില്ലാ അന്ധതാ നിവാരണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തി. സന്ദേശറാലി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയി ഫ്ളാഗ് ഒഫ് ചെയ്തു. മുട്ടം മർത്തമറിയം പാരിഷ് ഹാളിൽ നടന്ന നേത്രപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യു ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അന്നമ്മ ചെറിയാൻ, സതീഷ് കേശവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിൻസി സുനീഷ്, മെമ്പർമാരായ ടി.കെ. മോഹൻ, മേരിക്കുട്ടി വർഗീസ്, ബീന, സുമോൾ എന്നിവർ സംസാരിച്ചു. കാഴ്ച ദിനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരം, പെയിന്റിംഗ് എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി. നേത്രപരിശോധന ക്യാമ്പിന് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകി.