കട്ടപ്പന: നവംബർ 14ന് കട്ടപ്പനയിൽ നടത്തുന്ന സഹകരണ വാരാഘോഷത്തിന്റെ സംഘാടക സമിതി യോഗം 15ന് രാവിലെ 11ന് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേരും. ജില്ലയിലെ സഹകാരികളും പൊതുപ്രവർത്തകരും പങ്കെടുക്കും. 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രിമാർ, എം.എൽ.എമാർ, സഹകരണ സാമൂഹ്യ സംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. സെമിനാർ, സഹകരണ റാലി എന്നിവയും ഉണ്ടായിരിക്കുമെന്നും ജോയിന്റ് രജിസ്ട്രാർ (ജനറൽ) അറിയിച്ചു.