തൊടുപുഴ: റേഷൻ കാർഡുകളിൽ ആധാർ ചേർക്കാനുള്ളവർ 31നകം സിവിൽ സപ്ലൈസിന്റെ സൈറ്റിൽ നേരിട്ടോ, റേഷൻ കടകൾ വഴിയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ നേരിട്ട് സപ്ലൈ ഓഫീസിൽ എത്തിയോ ആധാർ ചേർക്കണം. റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് നവംബർ അഞ്ചിന് 10 മുതൽ വൈകിട്ട് അഞ്ച് വരെ അദാലത്ത് നടത്തും. അദാലത്തുകളിൽ പങ്കെടുത്തിട്ടില്ലാത്തവർക്കും ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും അപേക്ഷയുമായി അദാലത്തിൽ പങ്കെടുക്കാം.