ഇടുക്കി: വന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം 14 ന് രാവിലെ 10ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വനംമന്ത്രി അഡ്വ. കെ. രാജു നിർവഹിക്കും. യോഗത്തിൽ മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിനു വേണ്ടിയാണ് ജില്ലയിൽ അദാലത്ത് നടത്തുന്നത്. ഡീൻ കുര്യാക്കോസ് എം.പി, ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.