ചെറുതോണി: ടൗണിലെ ഓടകൾക്ക് മുകളിൽ സ്ലാബിട്ട് മൂടാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ ചെറുതോണി ടൗണിൽ അടിമാലി റോഡിൽ ചായകുടിക്കുന്നതിനായി നിറുത്തിയ വാഹനം ഓടയിൽ വീണെങ്കിലും അപകടത്തിൽ നിന്ന് രക്ഷപെട്ടു. ഓടയുടെ നിർമാണം നടത്തിയപ്പോൾ ഓടകൾക്ക് മുകളിൽ സ്ലാബിട്ട് മൂടണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാറുകാരൻ ഇതുപാലിക്കാത്തതിനാലാണ് അപകടങ്ങൾ നിത്യസംഭവമാകുന്നത്. ഇപ്പോൾ കടകളിലേയ്ക്ക് കയറുന്ന ഭാഗത്ത് മാത്രം വ്യാപാരികളോ കെട്ടിടയുടമകളോ സ്ലാബിട്ട് മൂടിയിട്ടുണ്ട്. ബാക്കി ഭാഗംകനംകുറഞ്ഞ ഷീറ്റുപയോഗിച്ച് മൂടിയിരിക്കുകയാണ്. പുറത്തുനിന്ന് വരുന്ന യാത്രക്കാരും വാഹനങ്ങളും ഇത് മനസിലാക്കാതെ അപകടത്തിൽപ്പെടുന്നത്പതിവായിരിക്കുകയാണ്.