കരിങ്കുന്നം: തൊടുപുഴ - പാലാ റൂട്ടില്‍ കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളിയ്ക്കു സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു. വ്യാഴാഴ്ച്ച വെളുപ്പിന് 3നാണ് അപകടം. പൂവരിണിയിൽ നിന്നുള്ള തടി പെരുമ്പാവൂർക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. അപകടത്തില്‍ കുരിശുപള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയും തകര്‍ന്നു. കൊടും വളവായ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ഏതാനും മാസം മുൻപ് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ഇതേ സ്ഥലത്ത് നിയന്ത്രണം തെറ്റി വെയ്റ്റിങ്ങ് ഷെഡിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു.