അടിമാലി: അടിമാലി പത്താംമൈലിൽ കെട്ടിട ഉടമയെ വാടകക്കാരൻ മർദ്ദിച്ചതായി പരാതി. കെട്ടിട ഉടമ കുന്നാരത്ത് യോഹന്നാനാണ് മർദനമേറ്റത്. പരിക്കേറ്റ യോഹന്നാനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ വാടക്കാരൻ വീട് കയറി ആക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ
യോഹന്നാന്റെ കാലിന് പരിക്കേറ്റു. ബഹളം കേട്ട് പരിസരവാസികൾ
എത്തിയപ്പോഴേക്കും വാടകക്കാരൻ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ട്.