saraswathy
സരസ്വതി സെൽവം

രാജാക്കാട്. ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐ പ്രതിനിധി
സരസ്വതി സെൽവത്തെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ധാരണപ്രകാരം മുൻ പ്രസിഡന്റ് ജിഷാ ദിലീപ് രാജിവച്ചതിനെ തുടർന്ന് നടത്തിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗത്തെ അഞ്ചിനെതിരെ എട്ട് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്
സരസ്വതി സെൽവം തിരഞ്ഞെടുക്കപ്പെട്ടത്. ശാന്തമ്പാറ പഞ്ചായത്തിൽ
13 സീറ്റിൽ എട്ടെണ്ണം എൽ.ഡി.എഫിനും അഞ്ചെണ്ണം യു.ഡി.എഫിനുമാണ്. നാല് പതിറ്റാണ്ടിന് ശേഷമാണ് ശാന്തമ്പാറ പഞ്ചായത്തിൽ സി.പി.ഐ
പ്രതിനിധി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. 41 വർഷം മുമ്പ് പി. അലർ സ്വാമി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം സി.പി.ഐയിൽ നിന്നാരും ഇതുവരെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ശാന്തമ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡായ ആനയിറങ്കലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് സരസ്വതി സെൽവം.