ചെറുതോണി: വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുള്ള സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി ബിസിനസ്സ് പരിശീലന സെമിനാർ ഇന്ന്ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് അഞ്ചുവരെ സ്റ്റോണേജ് ഓഡിറ്റോറിയത്തിൽ നടത്തും. അന്താരാഷ്ട്ര പരിശീലകൻ ബെന്നി കുര്യൻ ക്ലാസ്സെടുക്കും. സാമ്പത്തിക മാന്ദ്യം എങ്ങനെ മറികടക്കും ബിസിനസ് ലാഭകരമായി എങ്ങനെ നടത്താം എങ്ങനെ ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാം എന്ന വിഷയങ്ങളിലാണ് സെമിനാർ . സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ സാജൻ കുന്നേൽ ,സജി തടത്തിൽ, ബിപിഎസ് ഇബ്രാഹിംകുട്ടി ,ലെനിൻകുമാർ ഇടപ്പറമ്പിൽ എന്നിവർ അറിയിച്ചു. വ്യാപാരികൾക്കും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കും സെമിനാറിൽ പങ്കെടുക്കാം.