രാജകുമാരി : മോഷ്ടാവ് ബോഡിനായ്ക്കന്നൂർ തെങ്കിശേരി സ്വദേശി ബാബു (45) മോഷണത്തിനിടെ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ .ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് കുരങ്ങിണി പൊലീസ് പറഞ്ഞു.. വ്യാഴാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് മുന്തലിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് മുന്തൽ ചെക്‌പോസ്റ്റ് കടത്തി കേരളത്തിലേക്ക് വരുന്നതിനിടെ ആണ് പിന്നാലെ വാഹനങ്ങളിൽ എത്തിയ യുവാക്കൾ ബാബുവിനെ പിടികൂടിയത്. യുവാക്കളുടെ ക്രുരമർദ്ദനത്തെ തുടർന്ന് തളർന്നുവീണ ബാബുവിനെ ഇതു വഴി വന്ന ഓട്ടോ ഡ്രൈവർ വാഹനത്തിൽ ബോഡി നായ്ക്കന്നൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും വഴിമദ്ധെ മരിച്ചു. തേനി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബാബുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി