ഇടുക്കി: കില ഇറ്റിസി മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ നടത്തുന്ന പട്ടിക ഗോത്രവർഗ സങ്കേത പഠനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് മറയൂർ പഞ്ചായത്ത് ഹാളിൽ ഗോത്രായന സംഗമം നടത്തും. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര കില ഇടിസി പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ ഗോത്രായനം പഠന പരിശീലന പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ഹെന്റി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. ആരോഗ്യദാസ് (മറയൂർ), ഡെയ്സി റാണി രാജേന്ദ്രൻ (കാന്തല്ലൂർ), ഇടുക്കി തൊഴിലുറപ്പു പദ്ധതി ജെപിസി ബിൻസ് സി. തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സരേന്ദ്രൻ, ദേവികുളം ബിഡിഒ എം.എസ്. വിജയൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ ഊരുമൂപ്പൻമാർ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.