തൊടുപുഴ : ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം,​ ഡോ.. പൽപ്പു സ്മാരക ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ചെറായിക്കൽ ക്ഷേത്രാങ്കണത്തിൽ നടക്കും. യോഗം അസി. സെക്രട്ടറി വി. ജയേഷിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ഡോ.കെ. സോമൻ ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. പഠന കേന്ദ്രം ഉദ്ഘാടനം യൂണിയൻ ചെർമാൻ എ.ബി ജയപ്രകാശ് നിർവഹിക്കും. ആചാര്യൻ കെ.എൻ ബാലാജി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ ഷാജി കല്ലാറയിൽ സന്ദേശം നൽകും.മഹാദേവാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. പഠന കേന്ദ്രം ചെയർമാൻ കെ.കെ രവീന്ദ്രൻ സ്വാഗതവും കൺവീനർ കെ.എം പീതാംബരൻ നന്ദിയും പറയും.