saneesh
സനീഷ്

മരിച്ചത് മറയൂർ സ്വദേശി, തൃശൂർ സ്വദേശിക്ക് പരിക്കേറ്റു

മറയൂർ: തമിഴ്നാട് ധർമ്മപുരിയിൽ ബൈക്കപകടത്തിൽ മറയൂർ സ്വദേശിയായ യുവാവ് മരിച്ചു.മറയൂർ പുതച്ചി വയലിൽ സുരേഷിന്റെയും ജയന്തിയുടെയും മകൻ സനീഷ് (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്ത തൃശൂർ സ്വദേശി മിഥുനെ (20) പരിക്കുകളോടെ ധർമ്മപുരി ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ 7.30ന് ധർമ്മപുരിക്ക് സമീപം തൊപ്പൂരിലാണ് അപകടം ഉണ്ടായത്. മൂന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥികളായ ഇരുവരും ഈ റോഡിൽനിന്നുംബാംഗ്ലൂരിലേക്ക് വിനോദ സഞ്ചാരത്തിന് പോകവെയാണ് അപകടം. പൂജ അവധിക്ക് മറയൂരിലെത്തിയ സനീഷ് വ്യാഴാഴ്ചയാണ് ബൈക്കിൽ ഈറോഡിലെത്തിയത്. ബാംഗ്ലൂർക്ക് പോകും വഴി കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ്സിനും ടോറസ്സിനുമിടയിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും ബൈക്കിൽനിന്ന്സ തെറിച്ച് വീണ സനീഷ് ടോറസിന്റെ ടയറിനടിയിൽപ്പെടുകതാതിരുന്നു.സംഭവ സ്ഥലത്ത് വച്ച് തന്നെ സനീഷ് മരിച്ചു.മൃതദ്ദേഹം ധർമ്മപുരി ജനറൽ ആശുപത്രി മോർച്ചറിയിൽ.ഇന്ന് മൃതദേഹം മറയൂരിലെത്തിക്കും.