തൊടുപുഴ: എൻ.എസ്.എസ് തൊടുപുഴ താലൂക്ക് എച്ച്.ആർ സെന്ററിന്റെ നേതൃത്വത്തിൽ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി നടത്തിയ യോഗം യൂണിയൻ വൈസ് പ്രസിഡന്റ് ധർമ്മാംഗദ കൈമളിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എല്ലാ ഭവനങ്ങളിലും കൊടുക്കുന്നതിനാവശ്യമുള്ള ലഘുലേഖ യൂണിയൻ പ്രസിഡന്റ് കരയോഗ ഭാരവാഹികൾക്ക് വിതരണം ചെയ്തു. 26, 27 തീയതികളിൽ എൻ.എസ്.എസ് ആരോഗ്യസേന ഭവനസന്ദർശനം നടത്തി ലഘുലേഖ വിതരണം ചെയ്യും. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ പഞ്ചശീലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തും.