തൊടുപുഴ: സർക്കാരിൽ നിന്നും ബാങ്കുകളിൽ നിന്നും സാധാരണ കർഷകരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന സഹായപദ്ധതികളെ കുറിച്ചും നാല് ശതമാനം നിരക്കിൽ കാർഷിക വായ്പ ലഭ്യമാക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ് സ്‌കീമിനെ കുറിച്ചും വിശദീകരിക്കുന്നതിനും നെല്ല്, വാഴ, ജൈവപച്ചക്കറി, മത്സ്യകൃഷി തുടങ്ങി വിവിധതരം കൃഷികളുടെ വ്യാപനത്തിനുമായി തൊടുപുഴ നഗരസഭയിലെ കൃഷിക്കാരുടെ യോഗം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം പള്ളി പാരിഷ് ഹാളിൽ ചേരും. കൃഷി ഓഫീസറും ബാങ്ക് അധികൃതരും നേതൃത്വം നല്‍കും.