കട്ടപ്പന : സർക്കാർ പുതിയതായി ഇറക്കിയ ഉത്തരവിലൂടെ കേരളത്തിലെ പട്ടയ ഭൂമി ഉപയോഗരഹിതമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നു റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി കട്ടപ്പനയിൽ നിന്നും ചെറുതോണിയിലേക്ക് നടത്തിയ കാൽനട ജാഥയുടെ ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിലിന് പതാക കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ജിൺസൺ പൗവ്വത്, ജയകൃഷ്ണൻ പൂട്ടിയേടത്, ജോഷി മണിമല, സണ്ണി സ്റ്റോറിൽ, ബിജു കപ്പലുമാക്കൽ, ബിനോയ് ആനവിലാസം, ഇ.പി.നാസർ, സജി വാലുമ്മേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ജാഥയുടെ ഫ്ളാഗ് ഓഫ് യോഗത്തിലും ജാഥയുടെ വിവിധ സ്വീകരണയോഗങ്ങളിലും പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ.അലക്സ് കോഴിമല, രാരിച്ചൻ നീറണാംകുന്നേൽ, പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, നിയോജക മണ്ഡലം പ്രെസിഡന്റുമാരായ ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, സംസ്ഥാന കമ്മിറ്റി അംഗം ടി പി മൽക്ക, മനോജ് എം തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ജോർജ് അമ്പഴം, ടോമി തീവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.