തൊടുപുഴ: കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് മിനിമം പെൻഷൻ 3000 രൂപയായി വർദ്ധിപ്പിച്ച് നൽകണമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) തൊടുപുഴ മുൻസിപ്പൽ കൺവെൻഷൻ
ആവശ്യപ്പെട്ടു. കൺവെൻഷൻ എ.ഐ.ടി.യു.സി
ജില്ലാ വൈസ് പ്രസിഡന്റ് കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ബീന ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി ഫാത്തിമ അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. പുരുഷോത്തമൻ നായർ, ഗീത തുളസീധരൻ, വി.ആർ. പ്രമോദ്, എൻ. ശശിധരൻ നായർ, കെ.കെ. നിഷാദ്, ആർ. തുളസീധരൻ നായർ എന്നിവർ സംസാരിച്ചു. ബീന ചന്ദ്രനെ പ്രസിഡന്റായും ഫാത്തിമ അസീസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.