renuka-deavi

മറയൂർ: തമിഴ്നാട്ടിൽ ഉദുമലപേട്ടക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മറയൂർ കെ ആർ എസ് ടിംബേഴ്സ് ഉടമ സെൽവരാജിന്റെ ഭാര്യ രേണുക ദേവി (45) ആണ് മരിച്ചത്. ഉദുമലപെട്ടയിൽ നിന്നും രാവിലെ പല്ലടത്തുള്ള കുടുംബക്ഷേത്രത്തിൽ പോയി വരും വഴിയാണ് വാവിപാളയത്ത് വച്ച് എതിരെ വന്ന കാറുമായി നേർക്ക് നേർ കൂട്ടിയിടിക്കുക ആയിരുന്നു. രണ്ട് കാറിലും ഉണ്ടായിരുന്ന എട്ടുപേർക്ക് പരക്കേറ്റ് ചികിത്സയിലാണ്. രേണുകാദേവിയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ഉദുമലപേട്ട വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. മറയൂരിലും - ഉദുമലപേട്ടയിലും കെ ആർ എസ് എന്ന പേരിൽ വാണിജ്യ സ്ഥാപനം നടത്തിവരുന്ന സെൽവരാജിന്റെ ഭാര്യയാണ് രേണുകാദേവി. ഏക മകൻ സുഭാഷ് ( ആർമി ഉദ്യോഗസ്ഥൻ).