തൊടുപുഴ : വിദ്യാർത്ഥികളിൽ ഫയർ ആന്റ് സേഫ്റ്റിയിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളകൗമുദി- തൊടുപുഴ ഫയർ ഫോഴ്സ് ​- തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് - സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 15 ന് വൈകിട്ട് 3 ന് നടക്കും.സ്കൂൾ ഓഡിറ്റോറിയത്തിൽ ഫയർ ആന്റ് സേഫ്‌റ്റി എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നടത്തുന്ന ബോധവൽക്കരണ സെമിനാർ മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ യു.എൻ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ,​ പി.ടി.എ പ്രസിഡന്റ് കെ.കെ നിഷാദ്,​ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ടി.ഡി രാജൻ എന്നിവർ പ്രസംഗിക്കും. കേരളകൗമുദി ജില്ലാ ലേഖകൻ അഖിൽ സഹായി സ്വാഗതവും സ്കൂൾ ലീഡർ നന്ദിയും പറയും. ബോധവൽക്കരണ സെമിനാറിനോടൊപ്പം മോക്ക് ഡ്രില്ലും നടക്കും.