ചെറുതോണി: ജില്ലയിലെ പട്ടയഭൂമിയിൽ നിർമാണ നിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ പൻവലിക്കണമെന്നും ഭൂപതിവ് ചട്ടങ്ങളിൽ ദേഭഗതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് 19ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ കേരള കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ചെറുതോണിയിൽ. സത്യാഗ്രഹമനുഷ്ഠിക്കും ചെറുതോണിയിൽ ചേർന്ന കേരളകോൺഗ്രസ് (എം) ഹൈറേഞ്ച് മേഖല നേതൃയോഗത്തിലാണ് പി.ജെ ജോസഫ് എം.എൽ.എ സത്യാഗ്രഹ പരിപാടി പ്രഖ്യാപിച്ചത് യോഗത്തിൽ ജില്ലാപ്രസിഡന്റ് എം.ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് പെരുമന, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, ജോയി കൊച്ചുകരോട്ട്, പി.ജെ ജേക്കബ്, എം.മോനിച്ചൻ, ഫിലിപ്പ് മലയാറ്റ്, സിനുവാലുമ്മേൽ, തോമസ് തെക്കേൽ, സെലിൻ വിൻസന്റ്, ടോമി ജോർജ്, എം.ജെ ജയൻ എന്നിവർ പങ്കെടുത്തു.