തൊടുപുഴ: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുദേവ പഠന ക്ലാസിന്റെയും ഡോക്ടർ പൽപ്പു സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടന സമ്മേളനം ചെറായ്ക്കൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഓഡറ്റോറിയത്തിൽ നടന്നു .യോഗം അസിസ്റ്റന്റ് സെക്രട്ടറി വി ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി ഉദ്ഘാടനം യൂണിയൻ കൺവീനർ ഡോ. കെ സോമനും ശ്രീനാരായണ പഠനക്ലാസ് ഉദ്ഘാടനം യൂണിയൻ വൈസ് ചെയർമാൻ ഷാജി കല്ലാറയും നിർവഹിച്ചു.ക്ഷേത്രാചാര്യൻ വൈക്കം ബന്നി ശാന്തി ഭദ്രദീപ പ്രകാശനം നടത്തി.

കോട്ടയം സേവാ നികേതൻ ആചാര്യൻ കെ. എൻ ബാലാജി മുഖ്യപ്രഭാഷണം നടത്തി. കെ. എൻ ബാലാജിയുടെ നേതൃത്വത്തിൽ എല്ലാ മാസത്തിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും രാവിലെ 11 ന് ചെറായ്ക്കൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പുതിയ ഗുരു ഐ ടി ഐ മന്ദിരത്തിൽ ശ്രീനാരായണ പഠനക്ലാസ് നടത്താൻ തീരുമാനിച്ചു.ലൈബ്രറിയിലേക്ക് ആദ്യപുസ്തകംകെ. എൻ.ബാലാജി യിൽനിന്ന് യൂണിയൻ കൺവീനർ ഡോ: കെ സോമൻ ഏറ്റുവാങ്ങി . വനിതാ സംഘം യൂണിയൻപ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സെക്രട്ടറി മൃദുല വിശ്വംഭരൻ ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സന്തോഷ് കാഞ്ഞിരമറ്റം ,എംപ്ലോയിസ് ഫോറം പ്രസിഡന്റ് അജമോൻ ചിറക്കൽ, ഗുരുനാരായണ കോളേജ് മാനേജർ രാജൻ കണ്ടത്തിൻകരയിൽ എന്നിവർ പ്രസംഗിച്ചു.ശ്രീനാരായണ പഠന കേന്ദ്രം കൺവീനർ പീതാംബരൻ സ്വാഗതവും വൈക്കം ബെന്നിശാന്തി നന്ദിയും പറഞ്ഞു.