മുട്ടം: പെരുമറ്റത്തിന് സമീപം അഴുകിയ മത്സ്യമാലിന്യം ചാക്കിൽ കെട്ടി റോഡിൽ തള്ളി. മാലിന്യം നിക്ഷേപിക്കരുതെന്ന് മുട്ടം പഞ്ചായത്ത്‌ ബോർഡ് വച്ചിരിക്കുന്ന പ്രദേശത്താണ് മാലിന്യം തള്ളിയത്. അസഹ്യ ദുർഗന്ധമാണ് മാലിന്യത്തിൽ നിന്നുണ്ടാകുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ മലങ്കര, ശങ്കരപ്പള്ളി, തുടങ്ങനാട്, പെരുമറ്റം, മലങ്കര അണക്കെട്ടിലെ വെള്ളം നിറഞ്ഞ ഭാഗങ്ങളിലും ദൂര സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. തുടർന്ന് മുട്ടം പൊലീസ് നടത്തിയ പരിശോധനയിൽ ഈരാറ്റുപേട്ട, ആലുവ, പെരുമ്പാവൂർ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ എത്തിക്കുന്ന ശൗചാലയ മാലിന്യം ഉൾപ്പടെ തള്ളുന്നത് പിടികൂടി പിഴ അടപ്പിച്ച് തുടങ്ങിയതോടെയാണ് ഇതിന് കുറവുണ്ടായത്.