മറയൂർ: കേരള കർഷക തൊഴിലാളി യൂണിയൻ മറയൂർ ഏരിയ സമ്മേളനം നടത്തി. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് വി.വി. മത്തായി ഉദ്ഘാടനം ചെയ്തു. എ.എസ്. ശ്രീനിവാസൻ പതാക ഉയർത്തി. സമ്മേളനത്തിൽ എസ്. ശിവൻരാജ് രക്തസാക്ഷി പ്രമേയവും കെ.വി. ഫ്രാൻസിസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എസ്.കെ.ടി.യു മറയൂർ ഏരിയാ പ്രസിഡന്റ് എസ്. ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എ.എസ്. ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം മറയൂർ ഏരിയാ സെക്രട്ടറി വി. സിജിമോൻ പ്രസംഗിച്ചു..എം.ആർ. ശിവകുമാർ നന്ദിപറഞ്ഞു. എസ്. അണ്ണാദുര (സെക്രട്ടറി), പ്രസിഡന്റ് (എ.എസ്. ശ്രീനിവാസൻ), വി. സിജിമോൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. .