അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ ജെ.സി.ഐ അരിക്കുഴയുടെ സഹകരണത്തോടെ ' പോസിറ്റീവ് എനർജി ജീവിതവിജയത്തിന് ' പ്രഭാഷണം നടത്തി. മനഃശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. ജോൺ മുഴുത്തേറ്റ് ക്ലാസ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് എം.കെ. പ്രീതിമാൻ, സുകുമാർ അരിക്കുഴ, ടി.എം. ജോർജ്ജ്, റോയി അഗസ്റ്റ്യൻ, പാപ്പിക്കുട്ടിയമ്മ, ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ എന്നിവർ സംസാരിച്ചു.