മറയൂർ: പള്ളനാട് ഭാഗത്ത് പെട്ടിക്കട കുത്തി തുറന്ന് മോഷണം . വീടിനു മുന്നിൽ ചെറുകിട വ്യാപാരം നടത്തുന്ന കൃഷ്ണമ്മയുടെ പെട്ടിക്കടയുടെ പൂട്ട് തകർത്താണ് പലചരക്ക് സാധനങ്ങളും പൈസയും കവർന്നത്. കടയ്ക്കുള്ളിൽ സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന 5,600 രൂപ മോഷണം പോയതായി കൃഷ്ണമ്മ മറയൂർ പൊലീസിനോട് പറഞ്ഞു. മറയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.