ചെറുതോണി: വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് അദാലത്ത് നടത്തുന്നു. വനം അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഇടുക്കി കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, ഇ.എസ്. ബിജിമോൾ, പി.ജെ. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ചീഫ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, കൺസർവേറ്റർ ദീപക് മിശ്ര, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ എന്നിവർ പങ്കെടുക്കും.