തൊടുപുഴ: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴയിൽ നടത്തി. സി.എം.പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എ. കുര്യൻ, സി.എസ്. ഷാജി, ലൈല തമ്പി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.എസ്. അനുരാജ് പ്രസിഡന്റ്, അനീഷ് ചേനക്കര സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.