പുറപ്പുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ പുറപ്പുഴ യൂണിറ്റ് കുടുംബമേള 17ന് രാവിലെ 9.30ന് തറവട്ടം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തും. യൂണിറ്റ് പ്രസിഡന്റ് ജോസഫ് മുലശേരി അദ്ധ്യക്ഷത വഹിക്കും. പുറപ്പുഴ സെന്റ് ആന്റണീസ് മേഴ്സി ഹോം ഡയറക്ടർ ഫാ. ഷൈജു മണ്ണുമറ്റത്തിൽ ഉദ്ഘാടനം ചെയ്യും. സി.എസ്. ശശീന്ദ്രൻ, പി.എം. ജോയി, പി.ജി. ഭാരതിയമ്മ, കെ.എൻ. ശശിധരൻ നായർ, പി.ആർ. കരുണാകരൻ നായർ,എം. എൻ. സേതുലക്ഷ്മി എന്നിവർ പ്രസംഗിക്കും. ടി. ചെല്ലപ്പൻ സമ്മാനവിതരണം നടത്തും. സി.കെ. ഗോപിനാഥൻ നായർ സ്വാഗതവും തോമസ് സ്റ്റീഫൻ കുട്ടനാൽ നന്ദിയും പറയും.