തൊടുപുഴ: ഡീ പോൾ വിൻസൻഷ്യൻ ആശ്രമദേവാലയത്തിൽ വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും തിരുനാളും 18 മുതൽ 28 വരെ ആഘോഷിക്കുമെന്ന് സുപ്പീരിയർ ഫാ. തോമസ് അമ്പാട്ടുകുഴിയിൽ അറിയിച്ചു. എല്ലാ ദിവസവും രാവിലെ ആറിന് വിശുദ്ധ കുർബാന തുടർന്ന് നൊവേന. വിവിധ ദിവസങ്ങളിൽ ഫാ. ആന്റണി തച്ചേത്തുകുടി, ഫാ. ജോ മൂലശേരിൽ, ഫാ. ജിമ്മിച്ചൻ കുളത്തിങ്കൽ, ഫാ. തോമസ് വേലിക്കകത്ത്, ഫാ. ജോസഫ് മക്കോളിൽ, ഫാ. ക്ലമന്റ് കൊടകല്ലിൽ, ഫാ. തോമസ് മഠത്തിനാൽ, ഫാ. ജിയോ തടിക്കാട്ട്, ഫാ. ഡോണി വാഴവേലിയ്ക്കകത്ത് എന്നിവർ കാർമ്മികത്വം വഹിക്കും. തിരുനാൾ ദിനമായ 27ന് രാവിലെ 6.15ന് ഫാ. ജോസഫ് പൂവേലി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് സ്‌നേഹവിരുന്ന്. എല്ലാ നാലാം ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 1.30 വരെ ദണ്ഡവിമോചന പ്രാർത്ഥനാദിനം നടത്തിവരുന്നു.