തൊടുപുഴ: കേരളകൗമുദിയും ഫയർ ആൻഡ് റെസ്‌ക്യൂ തൊടുപുഴ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്നി സുരക്ഷാ ബോധവത്കരണ സെമിനാർ ഇന്ന് തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. വൈകിട്ട് മൂന്നിന് നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ യു.എൻ. പ്രകാശ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. ഫയർഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ ടി.ഡി. രാജൻ, മുനിസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് കെ.കെ. നിഷാദ്, എന്നിവർ പ്രസംഗിക്കും. തുടർന്ന് ഫയർമാൻ എം.വി. മനോജ് അഗ്നി സുരക്ഷാ ബോധവത്കരണ സെമിനാർ നയിക്കും. കേരളകൗമുദി ജില്ലാ ലേഖകൻ അഖിൽ സഹായി സ്വാഗതവും സ്‌കൂൾ ലീഡർ അജിനു ഷൗക്കത്ത് നന്ദിയും പറയും. ബോധവത്കരണ സെമിനാറിനോടൊപ്പം മോക് ഡ്രില്ലുമുണ്ടാകും. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും പങ്കാളിത്തതോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.