ഇടുക്കി: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി ആർ.ടിമാരുടെ ഒഴിവുകളലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 22ന് രാവിലെ 10.30ന് തൊടുപുഴയിലുള്ള എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. യോഗ്യത ഡിഗ്രിയും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും അല്ലെങ്കിൽ ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും. ഇവരുടെ അഭാവത്തിൽ പ്ലസ് ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡപ്ലോമയും ഉള്ളവരെ പരിഗണിക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം ഒക്‌ടോബർ 22ന് ഹാജരാകണം. ഫോൺ 04862 226991

.