lift

തൊടുപുഴ: നഗരസഭയുടെ ടൗൺ ഹാളിൽ പുതുതായി സ്ഥാപിച്ച ലിഫ്ടിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ.ജെസ്സി ആന്റണി നിർവഹിച്ചു. തൊടുപുഴ നഗരസഭയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഇതു മൂലം സഫലമായത് . 17 ലക്ഷം രൂപ ചെലവിലാണ് ലിഫ്ട് നിർമ്മാണം പൂർത്തീകരിച്ചത് . വിവിധ പ്രോഗ്രാമുക്കായി ടൗൺ ഹാളിൽ എത്തിചേർന്ന വൃദ്ധരും, ഭിന്നശേഷിക്കാരുമായ അനേകം ആളുകൾക്ക് ലിഫ്ടിന്റെ പ്രവർത്തനം ഏറെ പ്രയോജനപ്പെടും.

തൊടുപുഴ ടൗൺഹാളിൽ പുതുതായി സ്ഥാപിച്ച ലിഫ്ടിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ.ജെസ്സി ആന്റണി നിർവഹിക്കുന്നു