ഇടുക്കി: കർഷകർക്ക്നഷ്ടപരിഹാരം ലഭിക്കേണ്ട ഇഡിസ്ട്രിക്ട് മുഖേന
അപേക്ഷിച്ചില്ലഎന്ന കാരണം മൂലംആദ്യം നിരസിച്ച അപേക്ഷയിൻമേൽ ഒറ്റ മുണ്ടും പാളതൊപ്പിയുമണിഞ്ഞെത്തിയ ജോസഫ് ചാക്കോയ്ക്ക് ഉടനടി പരിഹാരം. ജില്ലാ വനം അദാലത്തായിരുന്നു വേദി. തങ്കമണി സ്വദേശിയായ ജോസഫ് ചാക്കോ എന്ന ജൈവകൃഷി കർഷകനാണ് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന്വിളനഷ്ടപരിഹാര മായി 2573 രൂപ ഉടനടി ലഭിച്ചത്. ആദ്യം നിരസിച്ച അപേക്ഷയിൻമേൽ മിനിറ്റുകൾക്കുള്ളിൽ ധനസഹായം അനുവദിച്ചു കൊണ്ട്മന്ത്രി ഉത്തരവ് കൈമാറിയത് കൈവശാവകാശസ്ഥലത്ത്
വന്യജീവി ആക്രമണം മൂലം വിളനാശം സംഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജോസഫ് ചാക്കോ അപേക്ഷിച്ചിരുന്നു.
എന്നാൽ ഇഡി(സ്ട്രിക് മുഖേനയുള്ള അപേക്ഷകൾ മാത്രമേ
അദാലത്തിലേക്ക് ഉൾപ്പെടുത്തിയിരുന്നുള്ളൂ. ആവശ്യം പരിഗണിക്കാനാവില്ലെന്ന് അദാലത്തിൽ ഉദ്യോഗസ്ഥർ തീരുമാനമറിയിച്ചു.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജോസഫ് ചാക്കോയെ അരികിൽ വിളിച്ച് കാര്യങ്ങൾ വനം മന്ത്രി അന്വേഷിക്കുകയുംചാക്കോയുടെ അപേക്ഷ ഉദ്യോഗസ്ഥർ തന്നെ ഇ ഡിസ്ട്രിക്ട് മുഖേന ചെയ്ത് ഉടനടി തീരുമാനമെടുക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജോസഫ് ചാക്കോയുടെഭൂമിയിൽ പരിശോധന നടത്തിവന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശം ബോധ്യപ്പെട്ടപ്പെട്ടിരുന്നതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
ജോസഫ് ചാക്കോയ്ക്ക് നഷ്ടപരിഹാരം അനുവദിച്ചുള്ള ഉത്തരവ് മന്ത്രി കെ. രാജു കൈമാറുന്നു.