കുമളി: പീരുമേട് ഉപജില്ല ശാസ്ത്രോത്സവം അമരാവതി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂകൂളുകളിലുമായി 16,17 തിയതികളിൽ നടക്കും. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി സബ് ജില്ലയിലെ 73 സ്കൂളുകളിൽ നിന്നായി 3000-ൽ അധികം കുട്ടികൾ പങ്കെടുക്കും. ഇ.എസ് ബിജിമോൾ എം.എൽ.എഉദ്ഘാടനം നിർവ്വഹിക്കും. 17 ന്കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ കുഞ്ഞുമോൾ ചാക്കോ ഉദ്ഘാടനം ചെയ്യും..ഇ എം.എച്ച്.എസ്.എസ് മാനേജർഫാ.തോമസ് പൂവത്താനിക്കുന്നേൽ സമ്മാന വിതരണം നിർ്വഹിക്കും. നാളെ അമരാവതി സ്കൂളിൽ ഐ.റ്റി ക്വിസ് മത്സരം നടത്തും.16 ന് ഐ.റ്റി മേള, ഗണിതം, സോഷ്യൽ സയൻസ് മേളകൾ അമരാവതി സ്കൂളിലും സയൻസ് മേള അട്ടപ്പള്ളംസെന്റ് തോമസ് സ്കൂളിലും നടക്കും.17 ന് പ്രവർത്തി പരിചയമേള അട്ടപ്പളളം സ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.രാവിലെ 8 മണി മുതൽ അമരാവതി സ്കൂളിൽ രജിസ്ട്രേഷൻ ആരംഭിക്കും. മത്സരാർത്ഥികൾ 9 മണിക്ക് അതാത് വേദികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ അമരാവതി സ്കൂൾ പ്രിൻസിപ്പാൾ അനിത.പി.അർ.ജോയിന്റ് കൺവീനർ എച്ച്.എം.ഇൻചാർച്ച് ഇന്ദിര പി, കോ.ഓഡിനേറ്റർ പി.ടിഎ പ്രസിഡന്റ് വിനോദ് വല്ലനാട്ട്, പി.ടിഐവൈസ് പ്രസിഡന്റ് കെ.ജി.വർഗ്ഗീസ്, പ്രവർത്തിപരിച്ചയമേള ക്ലബ് സെക്രട്ടറി ആനന്ദ്, ഐ.ടി. ക്ലബ് സെക്രട്ടറി സാബു ജോസഫ് എന്നിവർ പറഞ്ഞു.