ഏലത്തിന് ഉയർന്ന വില ലഭിച്ചതോടെ മോഷണം പതിവായി
കുമളി: ഏലക്കാവില വാനോളംഉയർന്നതോടെ ഏല കാടുകളിൽ നിന്നും മോഷണവും പതിവായി. തോട്ടം ഉടമ സ്ഥലത്ത് ഇല്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മിക്കമോഷണവും പകൽ സമയമാണ് മോഷണം. ഏലയ്ക്ക എടുക്കുന്നതിന് പരിചയസമ്പനരായവരാണ് മോഷണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. പാകമായ കായ്കൾ തെരഞ്ഞാണ് മോഷ്ടിക്കുന്നത്. വെള്ളാരംകുന്ന്, മുരുക്കടി പ്രദേശങ്ങളിൽ ഇത്തരത്തിൽ മോഷണം നടന്നു.മുരക്കിടയ്ക്ക് സമീപം വിധവയായ സ്ത്രിയുടെ ഏലത്തോട്ടത്തിൽ നിന്നും മോഷണം പോയിരുന്നു. ഉടമസ്ഥ രണ്ട് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് മോഷണം. കേസും വഴക്കും വേണ്ട എന്നു കരുതി പരാതിനൽകിയില്ല.പകൽ സമയം പറമ്പിൽ തൊഴിലാളികൾ പണിയെടുക്കുന്നതിനാൽ മോഷ്ടാവാണോ ഉടമസ്ഥർ നിയോഗിച്ചതാണോ എന്നറിയാൻ സാധിക്കില്ല. അതിനാൽ നാട്ടുകാർ ശ്രദ്ധിക്കാറുമില്ല. ഉദ്പാദനം കൂടുതൽ ലഭിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി വളം - കീടനാശികൾ ഉപയോഗിച്ച് സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് മോഷണം കർഷകർക്ക് തലവേദനയാകുന്നത്. ഏലയ്ക്ക മോഷ്ടാക്കളെ പിടികൂടുന്നതിന് സ.സി.ടി. വികാമറകൾ സ്ഥാപിച്ച് തുടങ്ങിയിരിക്കുകയാണ് ഏലം കർഷകർ.