രാജാക്കാട്: ഇടവേളയ്ക്ക് ശേഷം ഇഞ്ചികൃഷിയിലേക്ക് മലയോര കർഷകർ കൂടുതൽ അടുത്തെങ്കിലും രോഗബാധയും കീട ശല്യവും പ്രതിസന്ധിയിലാക്കുന്നു.ഹൈറേഞ്ചിലെ കുടിയേറ്റകാലം മുതലുള്ള പ്രധാന കൃഷികളിൽ ഒന്നായിരുന്നു ഇഞ്ചികൃഷി. വിലതകർച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം ഹൈറേഞ്ചിലെ കർഷകർ ഇഞ്ചികൃയിൽ നിന്നും ക്രമേണെ പിൻവാങ്ങിയിരുന്നു. നീണ്ട ഒരു ഇടവേളയ്ക്ക്ശേഷംഇതിന് ശേഷം ഇത്തവണയാണ് വ്യാപാകമായി കർഷകർ ഇഞ്ചികൃഷി പുനരാരംഭിച്ചത്. മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ പാട്ടത്തിനടക്കംസ്ഥലമെടുത്ത് ഏക്കറ് കണക്കിന് സ്ഥലത്താണ് ഇഞ്ചികൃഷി നടത്തിയിരിക്കുന്നത്.എന്നാൽ ഷിയ്ക്കുണ്ടായിരിക്കുന്ന രോഗബാധ കർഷക പ്രതീക്ഷകൾ തകിടംമറിക്കുകയാണ്. ഇഞ്ചിയുടെ ഇലകൾക്ക് പഴുപ്പ് ബാധിക്കും. ഇതാണ് രോഗലക്ഷണം. പിന്നീട് തണ്ടുകൾഅഴുകി നശിക്കുകയാണ്. ഇതോടെ വളർച്ചയെത്താത്ത ഇഞ്ചിയും നശിക്കും.ഇടവേളയ്ക്ക് ശേഷം പ്രതീക്ഷയോടെ ബാങ്ക് വായ്പയടക്കം എടുത്ത് നടത്തിയകൃഷിയിൽ നിന്നും ഒന്നും തിരിച്ച് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന്കർഷകർ പറയുന്നു. .
കുമിൾ ബാധമൂലമുണ്ടാകുന്ന അഴുകൽരോഗമാണ് കൃഷിയിൽ വ്യാപകമായിബാധിച്ചിരിക്കുന്നതെന്നും ഇത്തരത്തിൽ കാണുന്ന ഇഞ്ചിതൈകൾ പറിച്ച് മാറ്റിബോഡോ മിശ്രിതം പ്രയോഗിച്ചാൽ രോഗഗബാധയെ പ്രതിരോധിക്കാൻ കഴിയും
കൃഷിവകുപ്പ് അധികൃതർ