ചെറുതോണി: തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ടാങ്കർ ലോറിഅപകടത്തിൽപ്പെട്ടു. എറണാകുളത്തു നിന്നും ഡീസലുമായി തൂക്കുപാലത്തേക്ക് പോയ ഭാരത് പെട്രോയെത്തിന്റെ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് തൊട്ട്മുമ്പിൽ പോയ ഓട്ടോറിക്ഷ അപകടത്തിൽപ്പെടാതെ രക്ഷിക്കുന്നതിയി വെട്ടിച്ചപ്പോഴാണ് ടാങ്കർ ലോറി റോഡുവക്കിലെ ഓടയിൽ വീണത്. മൺതിട്ടയിൽ ഇടിച്ചു നിന്നതിനാൽവലിയ അപകടം ഒഴിവായി. ഇടുക്കി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.