തൊടുപുഴ: വിദ്യാഭ്യാസ മേഖലയിൽ എന്നും വ്യത്യസ്ഥതകൾകൊണ്ട് ശ്രദ്ധ ആകർഷിച്ചിട്ടുള്ള പൂമാല ഗവ: ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിന് പൊൻതൂവലായി സർക്കാരിന്റെ മൂന്ന് അവാർഡുകൾ.ജില്ലയിലെ മികച്ച എൻ. എസ്. എസ് യൂണിറ്റെന്ന ബഹുമതിക്കൊപ്പം മികച്ച വാളന്റിയറായി
അൻസീന ഹനീഫയും മികച്ച പ്രോഗ്രാം ഓഫീസറായി അദ്ധ്യാപകൻ
ടി.എൻ.ബിജുവും തിരഞ്ഞെടുക്കപ്പെട്ടു.ആദിവാസി മേഖലയായ പൂമാലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചതിനാണ് എൻ. എസ്. എസ് യൂണിറ്റ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.പ്രളയകാലത്ത് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളടക്കംഒട്ടേറെ മാനുഷികപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.സ്കൂളിൽ സംഘടിപ്പിച്ച അവാഡ് ജേതാക്കളെ അനുമോദിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം സി. വി. സുനിത മുഖ്യപ്രഭാഷണം നടത്തി.ബ്ളോക്ക് പഞ്ചായ
ത്ത് പ്രസിഡന്റ് മാർട്ടിൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പി. ടി. എ പ്രസിഡന്റ് ജെയ്സൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.