ചെറുതോണി : കേരളാ എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി റവന്യൂ ജില്ലാ ജനറൽ ബോഡി യോഗം ചെറുതോണിയിൽ സൊസൈറ്റിഹാളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സണ്ണി എം.എസ്. സ്വാഗതം പറഞ്ഞു. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സിജി ചാക്കോ സംസാരിച്ചു. ഭാരവാഹികളായി സിജി ചാക്കോ(പ്രസിഡന്റ്) , വിൻസന്റ് ജോൺ(വൈസ് പ്രസിഡന്റ് ) ,രാജേഷ് റ്റി.ജെ (സെക്രട്ടറി ), ജോസഫ് തോമസ്(ജോയിന്റ് സെക്രട്ടറി) , വി.ഒ. ഫിലിപ്പോസ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സിബി കോട്ടുപ്പിള്ളി നന്ദി പറഞ്ഞു.