തൊടുപുഴ : മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ18 ന് വൈകിട്ട് 4 മണി മുതൽ സായാഹ്ന ധർണ്ണ നടത്തുമെന്ന് പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് അറിയിച്ചു. സായാഹ്ന ധർണ്ണ പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കരാറിനെതിരെ വ്യാപകമായ പ്രചരണം ആവശ്യമായതിനാലാണ് പാർട്ടി സായാഹ്ന ധർണ്ണ നടത്തുന്നതെന്ന് ജോസി ജേക്കബ് പറഞ്ഞു. ധർണ്ണയിൽ പങ്കെടുത്തുകൊണ്ട് പാർട്ടിയുടെ സംസ്ഥാന- ജില്ലാ നേതാക്കൾ പ്രസംഗിക്കും.