ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 16 വരെ നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല പരിപാടി തൊടുപുഴയിൽ നടന്നു.
തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ പി.ജെ ജോസഫ് എം എൽ എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ജെസ്സി ആന്റണി അദ്ധ്യക്ഷത വഹിച്ചു.വാത്സല്യനിധി പദ്ധതിയുടെ ഗുണഭോക്താക്കളായ 10 പെൺകുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പരിപാടിയിൽ മഹാത്മാഗാന്ധി സർവകലാശാല ഗാന്ധിയൻ പഠനവിഭാഗം മുൻ ഡയറക്ടർ പ്രൊഫ. എം. പി മത്തായി 'ഐക്യത്തിലൂടെ അതിജീവനം ഗാന്ധിയൻ സമീപനം 'എന്ന വിഷയത്തിലും പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ടോമി ചാക്കോ 'പട്ടികജാതി വികസന ക്ഷേമ പദ്ധതികൾ' എന്ന വിഷയത്തിലും ക്ലാസെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ. രഘു, ജില്ലാ പഞ്ചായത്ത് മെമ്പർ സി. വി സുനിത, മനോജ് കെ തങ്കപ്പൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഹരി, നഗരസഭ കൗൺസിലർ അനിൽകുമാർ റ്റി.കെ, അരുണിമ ധനേഷ്, ലൂസി ജോസഫ്, കേരള ചേരമർസംഘം സംസ്ഥാന സമിതി അംഗം രാജൻ മക്കുപ്പാറ, പി.കെ.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി സുരേന്ദ്രൻ, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ഒ.കെ ബിജു, കെ.പി.എം.എസ് ജില്ലാ സെക്രട്ടറി റ്റി.എ ബാബു, പി.കെ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ പി.എൻ നാരായണൻ, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ശ്രീരേഖ കെ.എസ്, ഇളംദേശം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയമ്മ ഫ്രാൻസിസ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.